രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീംകോടതി അനുമതി; ഹരീഷ് റാണയുടെ ഉപകരണങ്ങൾ മാറ്റാം; 13 വർഷത്തെ പോരാട്ടത്തിനൊടുവിൽ വിധി
ഹരീഷ് റാണയ്ക്ക് നൽകി വരുന്ന വെന്റിലേറ്റർ സഹായം പിൻവലിക്കാനും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാനും കോടതി അനുമതി നൽകി
ന്യൂഡല്‍ഹി: ഇന്ത്യയിൽ ദയാവധം നടപ്പിലാക്കാൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. കഴിഞ്ഞ 13 വർഷമായി വെന്റിലേറ്ററിന്റെയും മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണയ്ക്കാണ് കോടതി സ്വാഭാവിക മരണം അനുവദിച്ചത്. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നും മകന്റെ ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വൃദ്ധരായ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്.
ഹരീഷ് റാണയ്ക്ക് നൽകി വരുന്ന വെന്റിലേറ്റർ സഹായം പിൻവലിക്കാനും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാനും കോടതി അനുമതി നൽകി. യന്ത്രസഹായമില്ലാതെ ഹരീഷ് റാണയ്ക്ക് ജീവൻ നിലനിർത്താൻ സാധിക്കില്ലെന്നും നിലവിലെ ചികിത്സ തുടരുന്നതിൽ പ്രയോജനമില്ലെന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. 13 വർഷമായി തുടരുന്ന ഈ അവസ്ഥയിൽ രോഗിയുടെയും കുടുംബത്തിന്റെയും വേദന കണക്കിലെടുത്താണ് കോടതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
What's Your Reaction?