ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് ബിസിസിഐയുടെ 131 കോടി രൂപ പാരിതോഷികം

ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് 3 മില്യൻ ഡോളർ (ഏകദേശം 27.48 കോടി രൂപ) സമ്മാനത്തുക ലഭിക്കും

Mar 10, 2026 - 18:10
Mar 10, 2026 - 18:10
 0
ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് ബിസിസിഐയുടെ 131 കോടി രൂപ പാരിതോഷികം

മുംബൈ: ഐസിസി പുരുഷ ട്വന്റി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ടീമിന് റെക്കോർഡ് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും കിരീടം നിലനിർത്തിയ ടീമിന് 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി നൽകുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കിരീടം ഉയർത്തിയതോടെ, മൂന്ന് തവണ ട്വന്റി20 ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. ബിസിസിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ലോകകപ്പ് ജേതാക്കൾക്ക് 131 കോടി രൂപ. കഴിഞ്ഞ വർഷം ഇത് 125 കോടി രൂപയായിരുന്നു.

ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് 3 മില്യൻ ഡോളർ (ഏകദേശം 27.48 കോടി രൂപ) സമ്മാനത്തുക ലഭിക്കും. കൂടാതെ ഗ്രൂപ്പ് ഘട്ടത്തിലെയും സൂപ്പർ 8-ലെയും ഓരോ വിജയങ്ങൾക്കും ഏകദേശം 28.6 ലക്ഷം രൂപ വീതം ബോണസും ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിന് 1.6 മില്യൻ ഡോളർ (14.65 കോടി രൂപ) ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow