കൊച്ചിയിൽ വികസന വിസ്മയം; 10,800 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

Mar 11, 2026 - 11:25
Mar 11, 2026 - 11:26
 0
കൊച്ചിയിൽ വികസന വിസ്മയം; 10,800 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ 10,800 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 1.15-ന് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത വികസനം, റെയിൽവേ നവീകരണം, സൗരോർജ്ജ പദ്ധതികൾ തുടങ്ങി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകുന്ന നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

തുടർന്ന് എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും. ബിപിസിഎൽ കൊച്ചി റിഫൈനറി: 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് തറക്കല്ലിടും. ദേശീയപാത 66 തലപ്പാടി-ചെങ്കള ആറുവരിപ്പാതയും (2,650 കോടി), വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയും (2,140 കോടി) ഉദ്ഘാടനം ചെയ്യും. അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ഷൊർണൂർ ജംക്‌ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി സ്റ്റേഷനുകളുടെ ഉദ്ഘാടനം. ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം രാഷ്ട്രത്തിന് സമർപ്പിക്കും. കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിടും. പിഎം ഗ്രാമ സഡക് യോജന പ്രകാരം നിർമ്മിച്ച 23 റോഡുകളുടെ ഉദ്ഘാടനം.

പ്രധാനമന്ത്രിയുടെ യാത്രാപരിപാടി:

11.45 AM: കൊച്ചി വിമാനത്താവളത്തിൽ എത്തും.

12.30 PM: മറൈൻഡ്രൈവിൽ ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും.

1.15 PM: കലൂർ സ്റ്റേഡിയത്തിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം.

2.15 PM: എൻഡിഎ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും.

3.20 PM: കൊച്ചിയിൽ നിന്ന് മടങ്ങും.

യാത്രക്കാർ ശ്രദ്ധിക്കാൻ (ഗതാഗത നിയന്ത്രണം):

അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ ഇന്ന് കൊച്ചി നഗരത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

നഗരയാത്രയ്ക്ക് കഴിവതും കൊച്ചി മെട്രോ സൗകര്യം പ്രയോജനപ്പെടുത്തുക.

എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്നവർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നേരത്തെ ഇറങ്ങുക.

നഗരത്തിൽ പലയിടങ്ങളിലും പാർക്കിങ് നിരോധനവും ബസുകൾക്ക് വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow