ചെവിയിലെ അണുബാധ: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

കുളിക്കുമ്പോഴോ നീന്തുമ്പോഴോ ചെവിക്കുള്ളിൽ വെള്ളം തങ്ങിനിൽക്കുന്നത് ബാക്ടീരിയ വളരാൻ ഇടയാക്കുന്നു

Mar 10, 2026 - 22:08
Mar 10, 2026 - 22:08
 0
ചെവിയിലെ അണുബാധ: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ചെവിയിൽ വെള്ളം കയറുന്നതും തുടർന്നുണ്ടാകുന്ന അസ്വസ്ഥതകളും പലരും നിസാരമായി തള്ളിക്കളയുന്ന ഒന്നാണ്. എന്നാൽ ഇത് 'സ്വിമ്മേഴ്സ് ഇയർ' (Swimmer’s Ear) അഥവാ 'എക്സ്റ്റേണൽ ഒട്ടൈറ്റിസ്' എന്നറിയപ്പെടുന്ന ബാഹ്യകർണ അണുബാധയ്ക്ക് കാരണമായേക്കാം.

ഈർപ്പമുള്ള സാഹചര്യത്തിൽ ബാക്ടീരിയകളും ഫംഗസുകളും പെരുകുന്നതാണ് ഈ അണുബാധയ്ക്ക് പ്രധാന കാരണം. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കേൾവിയെയും മുഖത്തെ ഞരമ്പുകളെയും വരെ ബാധിച്ചേക്കാം.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ ചെവിക്കുള്ളിൽ വെള്ളം തങ്ങിനിൽക്കുന്നത് ബാക്ടീരിയ വളരാൻ ഇടയാക്കുന്നു. വിരലുകൾ കൊണ്ടോ മറ്റ് വസ്തുക്കൾ കൊണ്ടോ ചെവി ചൊറിയുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ അണുബാധയുണ്ടാകാം.

ഇയർഫോണുകൾ, ഇയർ പ്ലഗ്ഗുകൾ എന്നിവയുടെ തുടർച്ചയായ ഉപയോഗം കർണ്ണനാളിയിലെ ചർമ്മത്തിൽ ഉരച്ചിലുണ്ടാക്കാം. അമിതമായി ഇയർബഡ്സ് ഉപയോഗിക്കുന്നത് സ്വാഭാവിക സുരക്ഷാ കവചമായ ചെവിക്കായത്തെ നീക്കം ചെയ്യുകയും ചെവിയെ അണുബാധയ്ക്ക് തുറന്നിടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:

ചെവിയിൽ വേദന, തടിപ്പ്, ചുവപ്പ് നിറം.

ചൊറിച്ചിലും ചെവിക്കുള്ളിൽ നിന്ന് ദ്രാവകമോ പഴുപ്പോ വരുന്നത്.

കേൾവിക്കുറവ്.

ഭക്ഷണം ചവയ്ക്കുമ്പോൾ വേദന.

പനി, കഴലവീക്കം, മുഖത്തോ കഴുത്തോ കഠിനമായ വേദന.

ചികിത്സയും മുൻകരുതലുകളും:

അണുബാധയുണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

ചികിത്സാ കാലയളവിൽ ചെവിയിൽ വെള്ളം കടക്കാതെ നോക്കണം. കുളിക്കുമ്പോൾ എണ്ണപുരട്ടിയ പഞ്ഞിയോ സോഫ്റ്റ് ഇയർ പ്ലഗ്ഗുകളോ ഉപയോഗിക്കാം.

ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ഉപയോഗിക്കുക. ചെവിപ്പാടയ്ക്ക് തകരാറുണ്ടെങ്കിൽ തുള്ളിമരുന്നുകൾ നൽകേണ്ടി വരും.

അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ ഈ അണുബാധ അസ്ഥികളെ വരെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം.

What's Your Reaction?

like

dislike

love

funny

angry

sad

wow