പുതിയ റെനോ ഡസ്റ്റർ മാർച്ച് 17-ന് എത്തും; ഹൈബ്രിഡ് എൻജിനും അത്യാധുനിക ഫീച്ചറുകളുമായി രണ്ടാം വരവ്
റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനത്തിന്റെ ബുക്കിംഗ് ഉടൻ ആരംഭിക്കും
മുംബൈ: എസ് യു വി പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന റെനോ ഡസ്റ്ററിന്റെ പുത്തൻ തലമുറ പതിപ്പ് മാർച്ച് 17-ന് ഇന്ത്യൻ വിപണിയിലെത്തും. റെനോയുടെ 'ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027'-ന്റെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡലാണിത്.
മിഡ്-സൈസ് എസ് യു വി സെഗ്മെന്റിൽ വിപ്ലവം സൃഷ്ടിച്ച ഡസ്റ്റർ, 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗമായി കൂടുതൽ കരുത്തോടും അത്യാധുനിക ഡിസൈനോടും കൂടിയാണ് തിരിച്ചെത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനത്തിന്റെ ബുക്കിംഗ് ഉടൻ ആരംഭിക്കും.
ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സംയോജിത എൽഇഡി ഡിആർഎല്ലുകൾ, ഗ്രില്ലിൽ ഡസ്റ്റർ എന്നെഴുതിയ വലിയ അക്ഷരങ്ങൾ എന്നിവ വാഹനത്തിന് കരുത്തുറ്റ ലുക്ക് നൽകുന്നു. സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ലൈറ്റ് ബാറുകൾ, ഇന്റഗ്രേറ്റഡ് റിയർ സ്‌പോയിലർ, ഷാർക്ക്-ഫിൻ ആന്റിന. ജേഡ് മൗണ്ടൻ ഗ്രീൻ, പേൾ വൈറ്റ് തുടങ്ങി ആറ് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രീമിയം ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്. പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആർക്കാമിസ് മ്യൂസിക് സിസ്റ്റം, പവേർഡ് ടെയിൽഗേറ്റ്. ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ് (ADAS) സാങ്കേതികവിദ്യ.
1.0 ലിറ്റർ, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനുകൾക്ക് പുറമെ, ഇത്തവണ 1.8 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷൻ കൂടി റെനോ അവതരിപ്പിച്ചേക്കും. ഇത് മികച്ച ഇന്ധനക്ഷമതയും കരുത്തും വാഗ്ദാനം ചെയ്യുന്നു.
What's Your Reaction?