രാത്രിയില് പമ്പുകളുടെ ലൈറ്റ് ഓഫാക്കാന് സ്വകാര്യ കമ്പനിയുടെ നിര്ദേശം ;പെട്രോളും കിട്ടാക്കനിയാകുമോ?
കൊച്ചി ∙എൽപിജി പോലെ പെട്രോളിന്റെയും ഡീസലിന്റെയും സ്റ്റോക്കിൽ ആശങ്കയില്ലെങ്കിലും ചർച്ചയായി സ്വകാര്യ എണ്ണക്കമ്പനിയുടെ സെയിൽസ് ഓഫിസറുടെ സന്ദേശം.
രാത്രികാലങ്ങളിൽ വിൽപന പരമാവധി കുറയ്ക്കണമെന്നും പമ്പിലെ ലൈറ്റുകൾ ഓഫാക്കണമെന്നുമാണ് ഡീലർമാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ലൈറ്റ് ഓഫാക്കുമ്പോൾ പമ്പ് പ്രവർത്തിക്കുന്നില്ലെന്ന ധാരണയിൽ വാഹനങ്ങളുടെ വരവ് കുറയും.
ഗുജറാത്ത് ആസ്ഥാനമായ കമ്പനിയുടെ ഡീലർമാർക്കാണ് പെട്രോൾ–ഡീസൽ വിൽപനയിൽ നിയന്ത്രണം പാലിക്കണമെന്നു പറയുന്നത്.
What's Your Reaction?