ന‍്യൂസിലൻഡ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത‍്യക്ക് തിരിച്ചടി; ഋഷഭ് പന്തിന് പരിക്ക്

കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിടെയാണ് താരത്തിന് പരുക്കേറ്റത്

Jan 11, 2026 - 12:32
Jan 11, 2026 - 12:32
 0
ന‍്യൂസിലൻഡ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത‍്യക്ക് തിരിച്ചടി; ഋഷഭ് പന്തിന് പരിക്ക്

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി.  വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരം ഏകദിന പരമ്പരയിൽ നിന്നും പുറത്തായെന്നാണ് റിപ്പോർട്ട്. 
 
കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിടെയാണ് താരത്തിന് പരുക്കേറ്റത്. റിഷഭ് പന്തിന് ബോളുകൊണ്ട് അടിവയറിനാണ് പരിക്കേറ്റത്. ബോൾ ദേഹത്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ പന്ത് പിന്നീട് ബാറ്റിങ് പരിശീലനം നടത്താതെ കയറിപ്പോയിരുന്നു.
 
പന്തിന്‍റെ പരിക്ക് എത്രമാത്രം ഗൗരവതരമാണെന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഋഷഭ് പന്തിന് പകരക്കാരനായി യുവതാരം ധ്രുവ് ജുറലിനെ ടീമിൽ ഉൾപ്പെടുത്തി ഇന്ത‍്യ. ഇന്ത‍്യയുടെ പ്രഥമ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ ആയതിനാൽ ജുറലിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ‍്യത കുറവാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow