അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താം; എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ കാത്സ്യം മാത്രം പോരാ !

കാത്സ്യം ശക്തമായ അസ്ഥികളുടെ അടിത്തറയാണ്.

Mar 30, 2025 - 19:53
Mar 30, 2025 - 19:53
 0  15
അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താം; എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ കാത്സ്യം മാത്രം പോരാ !

മ്മുടെ ജീവിതത്തിലുടനീളം അസ്ഥികളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. എന്നാല്‍ പ്രായത്തിനനുസരിച്ച്, അസ്ഥികളുടെ ശക്തി കുറയുന്നു, കൂടാതെ അസ്ഥികളെ ശക്തിപ്പെടുത്തുന്ന പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് കൂടുതല്‍ അത്യാവശ്യമായി വരുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണെങ്കിലും, വിറ്റാമിന്‍ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ കാത്സ്യം മാത്രം പോരാ, വിറ്റാമിന്‍ ഡി ഇല്ലാതെ ശരീരത്തിന് കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

കാത്സ്യം ശക്തമായ അസ്ഥികളുടെ അടിത്തറയാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് സ്വന്തമായി കാത്സ്യം ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍, അത് ഭക്ഷണത്തില്‍ നിന്നാണ് വരേണ്ടത്.

പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ മികച്ച ഉറവിടങ്ങളാണ്. പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക്, പച്ച ഇലക്കറികള്‍, ബദാം, സസ്യാധിഷ്ഠിത പാല്‍, ധാന്യങ്ങള്‍ പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യത്തിന് കാത്സ്യം ലഭിക്കാതെ വരുമ്പോള്‍, അസ്ഥികളില്‍ നിന്ന് അത് വലിച്ചെടുക്കാന്‍ തുടങ്ങുകയും കാലക്രമേണ അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തില്‍ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും നല്ല ഉറവിടം. അതുപോലെ കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈഡ് പാലുല്‍പ്പന്നങ്ങള്‍, മഷ്റൂം തുടങ്ങിയ ഭക്ഷണങ്ങളിലും നിന്നും അവ ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow