ചീര... ചർമ്മത്തിനും മുടിക്കും ഉത്തമം

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ചുവന്ന ചീര മികച്ചതാണ്

Oct 24, 2025 - 22:25
Oct 24, 2025 - 22:25
 0
ചീര... ചർമ്മത്തിനും മുടിക്കും ഉത്തമം

ഇലക്കറികളുടെ കൂട്ടത്തിലെ ഒരു സൂപ്പർഹീറോ ആണ് ചീര. ചുവന്ന ചീര പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപരമായ നേട്ടങ്ങൾ നൽകും. ചീരയിൽ വിറ്റാമിൻ എ, സി, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ, ഇത് മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലുള്ള വിറ്റാമിൻ സി ശരീരത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും, ഇത് മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും. കൂടാതെ, ഇതിലെ ആൻ്റിഓക്സിഡൻ്റുകൾ മുടികൊഴിച്ചിൽ തടയാനും ഫലപ്രദമാണ്.

പ്രതിരോധശേഷിയും രക്തയോട്ടവും വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ചുവന്ന ചീര മികച്ചതാണ്. ഇതിൽ ധാരാളമായി അടങ്ങിയ അയൺ വിളർച്ച കുറയ്ക്കാൻ സഹായിക്കുകയും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ, കെ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഒട്ടേറെ അവശ്യ ഘടകങ്ങൾ ചുവന്ന ചീരയിൽ അടങ്ങിയിട്ടുണ്ട്.

ചീരയിലടങ്ങിയ ഫൈബർ സാന്നിധ്യം ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ചീര ഡയറ്റിൽ ചേർക്കുന്നത് ഗുണം ചെയ്യും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും ചുവന്ന ചീരയ്ക്ക് കഴിവുണ്ട്. ശ്വസകോശത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താനും ചീര ഉത്തമമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow