താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് എതിരേയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നത്: മന്ത്രി വീണാ ജോർജ്

ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

Oct 8, 2025 - 18:02
Oct 8, 2025 - 18:02
 0
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് എതിരേയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നത്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
 
ഇന്ന് ഉച്ചയ്ക്കാണ് ദാരുണമായ സംഭവം നടന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
 
അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) പിടിപെട്ട് മരിച്ച ഒൻപത് വയസുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ ആക്രമിച്ചത്. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്ന് ആരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
സനൂപിന്റെ മകൾ അനയ, 2024 ഓഗസ്റ്റ് 14നാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂർച്ഛിച്ചതിനെത്തുടർന്ന് അനയയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow