ബസും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറത്ത് യുവാവിനും യുവതിക്കും ദാരുണാന്ത്യം

Apr 11, 2025 - 13:36
Apr 11, 2025 - 13:37
 0  17
ബസും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറത്ത് യുവാവിനും യുവതിക്കും ദാരുണാന്ത്യം

മലപ്പുറം∙ കരിമ്പുഴയിൽ ബസും ബൈക്കും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം.

കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലമ്പൂരിൽനിന്ന്  വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow