കൊല്ലം: കൊല്ലത്ത് രണ്ടുവയസുകാരനെ കൊന്ന ശേഷം അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നിയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആദി എന്ന മകൻ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ വീടിന്‍റെ മുറിയിൽ നിന്നും ആരെയും പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിയെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മയും അച്ഛനും ആത്മഹത്യ ചെയ്യുകയായിരുന്നു.
മുറിയിലെ കട്ടിലിൽ നിന്നും കുഞ്ഞിന്റെ മൃതദേഹവും അതിനടുത്തായി തൂങ്ങി മരിച്ച നിലയിൽ അമ്മയുടെയും അച്ഛന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.