അധ്യാപകർ ക്ലാസ് മുറികളിൽ മൊബൈലും സോഷ്യൽ മീഡിയയും ഉപയോഗിക്കരുത്: ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കർശന നിർദ്ദേശം
കാസര്‍കോട്: ജോലി സമയത്ത് അധ്യാപകര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കി. ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം കൈമാറിയത്. അധ്യാപകരുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗവും സോഷ്യല്‍ മീഡിയ ഇടപെടലുകളും കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നു എന്ന് കാണിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഒരു കാരണവശാലും ക്ലാസ് മുറികളിലേക്ക് മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന സന്ദര്‍ശന വേളയില്‍ ഈ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ഇ.ഒ മുന്നറിയിപ്പ് നല്‍കി.
What's Your Reaction?

