നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തിൽ ആക്ഷൻ പ്ലാനുമായി ഡൽഹി പോലീസ്

ജെൻസി പ്രതിഷേധങ്ങളെ കരുതിയിരിക്കണമെന്നാണ് യോഗത്തിലെ പ്രധാന നിർദ്ദേശം

Oct 5, 2025 - 17:08
Oct 5, 2025 - 17:08
 0
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തിൽ ആക്ഷൻ പ്ലാനുമായി ഡൽഹി പോലീസ്
ഡൽഹി: നേപ്പാളിൽ നടന്ന ജെൻ സി (Gen Z) പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പോലീസ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. 
 
ഡൽഹിയിൽ സമാന സാഹചര്യമുണ്ടായാൽ നേരിടാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച നിർദേശം നൽകി.  ജെൻസി പ്രതിഷേധങ്ങളെ കരുതിയിരിക്കണമെന്നാണ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ പ്രധാന നിർദ്ദേശം.
 
സമീപകാലത്ത് നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉണ്ടായത് സമാന സ്വഭാവമുള്ള പ്രതിഷേധങ്ങളാണ് എന്ന വിലയിരുത്തലാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിന് ഉള്ളത്.  ഡൽഹി പൊലീസിന്റെ കൈവശമുള്ള മാരകമല്ലാത്ത ആയുധങ്ങളുടെ കണക്ക് എടുക്കാനും കൂടുതൽ ആയുധങ്ങളോ സാങ്കേതികവിദ്യയോ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനും കമ്മീഷണർ ആവശ്യപ്പെട്ടതായാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow