രാജ്യാന്തരകോടതിയ്ക്ക് ഉപരോധം, സാമ്പത്തിക സഹായം അവസാനിപ്പിക്കും: ഡോണള്‍ഡ് ട്രംപ്

Feb 7, 2025 - 16:54
Feb 7, 2025 - 16:59
 0  9
രാജ്യാന്തരകോടതിയ്ക്ക് ഉപരോധം, സാമ്പത്തിക സഹായം അവസാനിപ്പിക്കും: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: രാജ്യാന്തര കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്. രാജ്യാന്തര കോടതിയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്തും.

അമേരിക്കയേയും സഖ്യ കക്ഷിയായ ഇസ്രയേലിനേയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്കു പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിനൊപ്പം രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്‌തി മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow