വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി

ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക

Oct 14, 2025 - 16:13
Oct 14, 2025 - 16:13
 0
വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: വാഹനങ്ങളിലെ എയർഹോണുകൾ നശിപ്പിച്ചു കളയണമെന്ന നടപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കാനാണ് കെ ബി ഗണേഷ് കുമാറിന്‍റെ നിര്‍ദേശം.
 
ഇതിനായി സ്പെഷ്യല്‍ ഡ്രൈവിന് നിര്‍ദേശം നല്‍കി. ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക. സ്പെഷൽ ഡ്രൈവ് വഴി പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണമെന്നും, പിന്നീട് റോഡ് റോളറുകൾ കയറ്റി നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുളളത്. 
 
വാഹനങ്ങളിലെ എയർഹോണുകൾ വർധിച്ചു വരുന്ന ഘട്ടത്തിലാണ് കർശന നടപടിയിയുമായി മന്ത്രി മുന്നോട്ട് നീങ്ങിയത്. സുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെയാണ് മന്ത്രിയുടെ ഉത്തരവ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow