പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് നാടിന്റെ യാത്രാമൊഴി

ഇടപ്പള്ളി ശ്മശാനത്തില്‍  ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

Apr 25, 2025 - 19:29
Apr 25, 2025 - 19:30
 0  16
പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് നാടിന്റെ യാത്രാമൊഴി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് നാടിന്റെ യാത്രാമൊഴി. ചങ്ങമ്പുഴ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. നൂറ് കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനകളും അഭിവാദ്യങ്ങളും ഏറ്റുവാങ്ങിയാണ് രാമചന്ദ്രന്‍ വിടവാങ്ങിയത്.

ഗവര്‍ണറും ജനപ്രതിനിധികളും നാട്ടുകാരും അടക്കം അന്തിമോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഇടപ്പള്ളി ശ്മശാനത്തില്‍  ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

മരണ സമയത്ത് രാമചന്ദ്രന് ഒപ്പമുണ്ടായിരുന്ന മകള്‍ ആരതിയും മകന്‍ അരവിന്ദ്, ഭാര്യ ഷീല എന്നിവര്‍ രാമചന്ദ്രന്റെ മൃതദേഹത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആദരം അര്‍പ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലയ്ക്കും മകള്‍ ആരതിക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാമചന്ദ്രന്‍ കശ്മീരിലേക്ക് പോയത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു. ഭീകരതയ്‌ക്കെതിരായ മുദ്രാവാക്യങ്ങളോടെയാണഅ നാട് രാമചന്ദ്രന് വിടനല്‍കിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow