ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Oct 17, 2025 - 10:31
Oct 17, 2025 - 10:31
 0
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം‍: ശബരിമല സ്വർണക്കവർച്ച കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 
അതിനു ശേഷം പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയില്‍ ഹാജരാക്കും. 
 
ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്.  എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 
 
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നൽകിയിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വർണ്ണകവർച്ചയെ കുറിച്ച് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും മൊഴി. തട്ടിയെടുത്ത സ്വർണ്ണം പലർക്കായി വീതിച്ചു നൽകി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്ന് മൊഴി നൽകിയതായും സൂചന. 
 
കല്‍പേഷ് വന്നതും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
 
ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാ​ഗമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻും നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോ‍ർഡിലെ ആരൊക്കെ പങ്കാളികളായി എന്നാണ് ഇനി അറിയേണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow