ഹിജാബ് വിവാദം: സ്കൂളിൽ ഇനി തുടരാൻ മകൾക്ക് താത്പര്യമില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ്
വിഷയത്തിൽ സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ ഉടലെടുത്ത ഹിജാബ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. സ്കൂളിൽ ഇനി തുടരാൻ മകൾക്ക് താത്പര്യമില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ് അറിയിച്ചു. സ്കൂളിലേക്ക് കുട്ടിയെ ഇനി അയക്കേണ്ടതില്ലെന്നാണ് പിതാവിന്റെ തീരുമാനം. വിഷയത്തിൽ സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാമെന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്‌മെന്റ്. സ്കൂൾ മാനേജ്‌മെന്റിന്റെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം ഈ തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് ഹിജാബ് ധരിക്കുന്നതിലെ തർക്കം കാരണം കുട്ടിക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പിതാവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
What's Your Reaction?






