വാക്കുപാലിച്ച് സര്‍ക്കാര്‍; ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക

Oct 3, 2025 - 20:25
Oct 3, 2025 - 20:25
 0
വാക്കുപാലിച്ച് സര്‍ക്കാര്‍; ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ  കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന്  തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.

എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തു പിടിക്കുകയാണ്. കുടുംബത്തിന് സർക്കാർ വാഗ്ദാനം  നൽകിയ  പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി  താക്കോൽ കൈമാറിയിരുന്നു. അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow