ധർമ്മടത്ത് ഹാട്രിക് ലക്ഷ്യമിട്ട് മുഖ്യമന്ത്രി; പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ധർമ്മടം മണ്ഡലത്തിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ മത്സരരംഗത്തിറങ്ങുന്നത്

Mar 19, 2026 - 10:35
Mar 19, 2026 - 10:35
 0
ധർമ്മടത്ത് ഹാട്രിക് ലക്ഷ്യമിട്ട് മുഖ്യമന്ത്രി; പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി മുൻപാകെയാണ് പത്രിക സമർപ്പിക്കുക.

ധർമ്മടം മണ്ഡലത്തിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ മത്സരരംഗത്തിറങ്ങുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി മണ്ഡലത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിച്ചത്.

മണ്ഡലത്തിൽ എത്തിയ ദിവസം തന്നെ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വമ്പിച്ച റോഡ് ഷോ നടന്നിരുന്നു. ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ധർമ്മടത്ത് മുഖ്യമന്ത്രി വോട്ട് ചോദിക്കുന്നത്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow