തിരുവനന്തപുരം വർക്കലയിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം നടന്നത്. അയിന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വർക്കല സ്വദേശി അമ്മു, അമ്മുവിന്‍റെ വളർത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്.
അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഭിന്നശേഷിക്കാരിയാണ് അമ്മു. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അമ്മു ട്രെയിനിനു മുന്നിൽ പെടുകയായിരുന്നു. അമ്മുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുമാരിയും അപകടത്തിൽപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






