സുനിത വില്യംസും സംഘവും തിരികെയെത്തുന്നത് വൈകും

പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 6.35നാകും ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക

Mar 13, 2025 - 12:27
Mar 13, 2025 - 12:28
 0  5
സുനിത വില്യംസും സംഘവും തിരികെയെത്തുന്നത് വൈകും

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഇനിയും വൈകുമെന്നാണ് അറിയുന്നത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം നടന്നില്ല. സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവച്ചത്.

എന്നാൽ ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാവിലെ 4.56നാണ് വിക്ഷേപണം നടക്കുന്നത്. ക്രൂ-10ന്റെ ഭാഗമായി നാല് സഞ്ചാരികളെ അയയ്ക്കാനായിരുന്നു സ്‌പേസ് എക്‌സിന്റെ പദ്ധതി. 

പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക. എന്നാൽ കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിക്കുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow