വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു

കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം

Mar 13, 2025 - 13:05
Mar 13, 2025 - 13:05
 0  10
വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു
മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം റോഡരികിൽ 17 വവ്വാലുകളാണ് കൂട്ടത്തോടെ ചത്തു വീണത്. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
 
കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തത്. സമീപവാസികളാണ് ഇത് ആദ്യം കണ്ടത്. 
 
ഇവർ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

What's Your Reaction?

like

dislike

love

funny

angry

sad

wow