ചെന്നൈ: തമിഴ് നടൻ വിജയ് സേതുപതി ലൈംഗികാരോപണം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
രമ്യ മോഹൻ എന്ന സ്ത്രീയാണ് തന്‍റെ എക്സ് അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വ്യവസായത്തിലെ ചില കപട വേഷക്കാരുടെ കൗശലത്തിനും ചൂഷണത്തിനു ഇരയായ ഒരു യുവതി ചികിത്സയ്ക്ക് വിധേയമാകുന്നുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കാരവൻ മോഹികൾക്ക് രണ്ടു ലക്ഷവും ഡ്രൈവർമാർക്ക് 50000 രൂപവീതവും വാഗ്ദാനം ചെയ്ത വിജയ് സേതുപതി സമൂഹമാധ്യമങ്ങളിൽ സന്യാസി ചമയുന്നതായും പോസ്റ്റിൽ പറയുന്നു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി താരം രംഗത്തെത്തി. ആരോപണം നിഷേധിച്ച താരം സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ആരുടെയോ പ്രവൃത്തിയായിട്ടാണ് ആരോപണങ്ങൾ കാണപ്പെടുന്നത്. അപകീർത്തികരമായ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു.