ഒറ്റപ്പെടലിന്‍റെ വേദന മാറ്റാന്‍ നാല് കെട്ടി യുവാവ്, രണ്ടാംഭാര്യ നാലാംഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ട്, കണ്ണീര്‍ കഥപറഞ്ഞുനടന്ന 36കാരന്‍ റിമാന്‍ഡില്‍

Feb 11, 2025 - 11:06
Feb 12, 2025 - 10:36
 0  8
ഒറ്റപ്പെടലിന്‍റെ വേദന മാറ്റാന്‍ നാല് കെട്ടി യുവാവ്, രണ്ടാംഭാര്യ നാലാംഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ട്, കണ്ണീര്‍ കഥപറഞ്ഞുനടന്ന 36കാരന്‍ റിമാന്‍ഡില്‍

കോന്നി: 'അനാഥനാണ്, വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടലിന്‍റെ വേദന മാറും', ഈ കഥ പറഞ്ഞ് യുവാവ് കെട്ടിയത് നാല് വിവാഹം. ഭാര്യമാരുടെ ഫേസ്ബുക്ക് സൗഹൃദത്തിലാണ് ഇയാളുടെ കള്ളന്‍ പുറത്തുചാടിയത്. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് ഇയാളുടെ ബഹുഭാര്യത്വം പുറംലോകം അറിഞ്ഞത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെ കോന്നി പോലീസാണ് വലയിലാക്കിയത്.

താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്‍റെ വേദന മാറുമെന്നുമുള്ള സങ്കടം യുവതികളോട് പറയും. അവരില്‍നിന്ന് കിട്ടുന്ന സഹതാപം മുതലാക്കി കല്യാണവും കഴിക്കും. തുടര്‍ന്ന്, ഒരുമിച്ച് ജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും. ഇങ്ങനെ നാല് കെട്ടി. വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുന്‍പ് കല്യാണം കഴിച്ചായിരുന്നു ആദ്യ വിവാഹം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി.

പിന്നാലെ കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട്, എറണാകുളത്തെത്തി ഒരു സ്ത്രീയുമായി അടുത്ത് കുറച്ചുനാള്‍ അവരുമൊത്ത് കഴിയുന്നതിനിടെ ഫേസ്ക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടു. വിവാഹമോചിതയായ ഇവരെ വലയിലാക്കി അര്‍ത്തുങ്കല്‍വെച്ച് കല്യാണവും കഴിച്ചു.

രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്‍റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫേസ്ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്‍റെ സ്ഥാനത്ത് തന്‍റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്‍റെ കള്ളവിവാഹക്കഥള്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ദീപുവിനെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow