വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.

കൽപ്പറ്റ: വീണ്ടും ജീവനെടുത്തത് കാട്ടാന. വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. പക്ഷെ ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്.
കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങി വരും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന മനുവിനെ തുമ്പിക്കയ്യിൽ ചുഴറ്റി എറിയുകയായിരുന്നു. മനുവും ഭാര്യയും കൂടെയാണ് ഇന്നലെ സാധനങ്ങൾ വാങ്ങാനായി പോയത്. മനുവിന്റെ മൃതദേഹം പാടത്തിനടുത്താണ് കിടന്നത്. സമീപത്തായി ഭാര്യ ചന്ദ്രികയുടെ ഷാളും ഉണ്ടായിരുന്നു.
എന്നാൽ ചന്ദ്രികകയെ ആദ്യം കാണാനില്ലെന്നായിരുന്നു പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രികയെ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.
What's Your Reaction?






