സിപിഐ നേതാവ് പി രാജു അന്തരിച്ചു
മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു പി രാജു

കൊച്ചി: സിപിഐ നേതാവ് പി രാജു അന്തരിച്ചു. 73 വയസായിരുന്നു. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു പി രാജു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. പൊതുദർശനത്തിനു ശേഷം, സംസ്കാരം നാളെ വൈകുന്നേരം നാലുമണിക്ക് പറവൂരിലെ വീട്ടുവളപ്പിൽ വച്ച് നടക്കും.
What's Your Reaction?






