അസമിൽ ഭൂചലനം
റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി: അസമിലെ മോറിഗോവ് ജില്ലയിൽ ഭൂചലനം. ഇന്ന് പുലർച്ചെ 2:25 ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.
ഭൂകമ്പത്തില്‍ 16 കിലോമീറ്റർ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല.
What's Your Reaction?






