ബി.ജെ.പിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു
ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് ഇദ്ദേഹം
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെ.പി. നഡ്ഡയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് 45-കാരനായ നിതിൻ നബിൻ പാർട്ടിയുടെ പന്ത്രണ്ടാമത് അധ്യക്ഷനായി അധികാരമേൽക്കുന്നത്. ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് ഇദ്ദേഹം.
സംഘടനാ തലപ്പത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ടാണ് യുവനേതാവായ നിതിൻ നബിൻ എത്തുന്നത്. നിലവിൽ വർക്കിങ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു സ്ഥാനാരോഹണം.
ബിഹാർ സ്വദേശിയായ നിതിൻ നബിൻ നേരത്തെ പാർട്ടിയുടെ യുവജന വിഭാഗം നേതാവായും ഛത്തീസ്‌ഗഢിന്റെ ചുമതലയുള്ള നേതാവായും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ട് പാർട്ടിയെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് പുതിയ അധ്യക്ഷന് മുന്നിലുള്ളത്.
What's Your Reaction?

