ഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ജയശങ്കറിന്റെ സുരക്ഷ ഡല്‍ഹി പൊലീസ് വര്‍ധിപ്പിച്ചത്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി. മാത്രമല്ല അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു.
പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് നടപടി. മാത്രമല്ല പാകിസ്താനെതിരെ പരസ്യമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ വിഐപികളുടെ സുരക്ഷ ജീവനക്കാർക്ക് ഫയറിംഗ്, മെഡിക്കൽ എമർജൻസി പരിശീലനങ്ങളും നൽകും.