പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചു; കൊല്ലത്ത് ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം
പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം.

കൊല്ലം: റെയിൽവേ പാളത്തിന് കുറുകെ രണ്ടിടത്ത് ടെലിഫോൺ പോസ്റ്റ് വച്ചു. കുണ്ടറയിലാണ് സംഭവം. ആറുമുറിക്കട പഴയ ഫയര്‍സ്റ്റേഷന് സമീപം റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. ഇന്നലെ രാത്രി 3 മണിക്കാണ് റെയിൽവേ പാളത്തിനു കുറുകെ പോസ്റ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടെങ്കിലും വീണ്ടും പരിശോധനയിൽ പോസ്റ്റ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പുനലൂർ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം. അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ പൊലീസും റയിൽവേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
What's Your Reaction?






