വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി
ചുള്ളാളം എസ്എൻപുരം സ്വദേശികളായ ലത്തീഫിന്‍റെയും ഭാര്യ ഷാഹിദയുടെയും ഇൻക്വസ്റ്റ് നടപടികളാണ് പൂർത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. ഇതിനായി കൂടുതല്‍ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകങ്ങൾക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടെന്നാണ് ഡിവൈഎസ്പി പറഞ്ഞത്.ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ടെന്നാണ് വിവരം. ഇതിനാൽ പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം കേസിൽ ഇൻക്വസ്റ്റ് പൂർത്തിയായി. ചുള്ളാളം എസ്എൻപുരം സ്വദേശികളായ ലത്തീഫിന്‍റെയും ഭാര്യ ഷാഹിദയുടെയും ഇൻക്വസ്റ്റ് നടപടികളാണ് പൂർത്തിയായത്.
കൂട്ടക്കൊലയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനകം കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
What's Your Reaction?






