ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയിൽ ഭൂചലനം 

5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Feb 25, 2025 - 13:48
Feb 25, 2025 - 13:49
 0  16
ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയിൽ ഭൂചലനം 

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്ക് സമീപവും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. 5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 6.10 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു. 

ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കൊൽക്കത്തിയിലും സമീപപ്രദേശത്തും ആളുകൾക്കിടയിൽ ചെറിയ ഭീതി പരത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow