ഇന്ത്യന്‍ വിദ്യാര്‍ഥി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; വ്യാപക വിമർശനം

ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സംരംഭകന്‍ കുനാല്‍ ജെയിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

Jun 10, 2025 - 12:27
Jun 10, 2025 - 12:27
 0  18
ഇന്ത്യന്‍ വിദ്യാര്‍ഥി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; വ്യാപക വിമർശനം
ന്യൂജേഴ്‌സി: ന്യൂയോര്‍ക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അധികൃതർ കൈയാമം വച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 
ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സംരംഭകന്‍ കുനാല്‍ ജെയിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർത്ഥിയെ വിമാനത്തിൽ കയറ്റാതെ പിന്നീട് നാടുകടത്തുകയായിരുന്നുവെന്ന് ജെയിൻ പറയുന്നു. പോര്‍ട്ട് അതോറിറ്റി പൊലീസാണ് ഇന്ത്യക്കാരനോട് മോശമായി പെരുമാറിയത്. വിദ്യാര്‍ഥി ഒരു തെറ്റും ചെയ്യാതെയാണ് പൊലീസ് ഈ അതിക്രമം കാണിച്ചതെന്ന് കുനാല്‍ ജെയിന്‍ ആരോപിക്കുന്നു. 
 
ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈയില്‍ വിലങ്ങണിയിച്ച് ബലമായി നിലത്ത് കിടത്തിയെന്നും ഒരു മൃഗത്തോട് എന്നപോലെയാണ് പെരുമാറിയതെന്നുമാണ് കുനാല്‍ ജെയിന്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. വിഷയത്തിൽ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇടപെട്ട് വിദ്യാർത്ഥിക്ക് സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow