സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് ട്രംപ്

Jul 1, 2025 - 11:24
Jul 1, 2025 - 11:25
 0  9
സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ: സുപ്രധാന ഉത്തരവിൽ ഒപ്പുവെച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്.  സിറിയക്ക് മേൽ വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്പത്തിക ഉപരോധങ്ങൾ ട്രംപ് അവസാനിപ്പിച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. 
 
മാത്രമല്ല ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് ഡോണൾഡ്‌ ട്രംപ് അറിയിച്ചു. ട്രംപിന്റെ തീരുമാനം സിറിയയുടെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ ശിബാനി വ്യക്തമാക്കി.
 
അതേസമയം പുതിയ സിറിയൻ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും. കഴിഞ്ഞ മെയ് മാസത്തിൽ യുഎസ് സിറിയയ്ക്ക് ഉപരോധങ്ങളിൽ നിന്ന് വലിയ ഇളവുകൾ നൽകിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow