നവിമുംബൈ: നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചതിലൂടെ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് എടുത്തു. മഴ മൂലം 44 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 53 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.
ഓപ്പണർമാർ സ്മൃതി മന്ഥനയും പ്രതീക റാവലും നേടിയ സെഞ്ചുറികളാണ് ഇന്ത്യൻ വിജയത്തിനു കരുത്ത് പകർന്നത്. 44 ഓവറിൽ 325 പിന്തുടർന്ന ന്യൂസിലാൻഡ് വനിതകളുടെ പോരാട്ടം 271/8 എന്ന നിലയിൽ അവസാനിച്ചു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം.
പ്രതിക റാവത്ത് (122), സൂപ്പര്‍ താരം സ്മൃതി മന്ദന (109) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 81 റണ്‍സ് നേടിയ ബ്രൂക്കി ഹാളിഡേയാണ് ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോറ്റാലും ഇന്ത്യ നാലാം സ്ഥാനം ഉറപ്പായി.