മഹാരാഷ്ട്രയ്ക്ക് ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സത്യപ്രതിജ്ഞയ്ക്ക് പുറപ്പെടുന്നതിന് മുൻപ് അജിത് പവാറിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് സുനേത്ര വീട്ടിൽ നിന്ന് തിരിച്ചത്

Jan 31, 2026 - 18:45
Jan 31, 2026 - 18:45
 0
മഹാരാഷ്ട്രയ്ക്ക് ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുംബൈ: അന്തരിച്ച എൻ.സി.പി നേതാവ് അജിത് പവാറിന്റെ പകരക്കാരിയായി അദ്ദേഹത്തിന്റെ ഭാര്യയും എം.പി.യുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന നേട്ടവും ഇതോടെ സുനേത്ര പവാറിന് സ്വന്തമായി.

സത്യപ്രതിജ്ഞയ്ക്ക് പുറപ്പെടുന്നതിന് മുൻപ് അജിത് പവാറിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് സുനേത്ര വീട്ടിൽ നിന്ന് തിരിച്ചത്. ചടങ്ങിൽ 'അജിത് ദാദാ അമർ രഹേ' എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ അവരെ വരവേറ്റത്. ബാരാമതിയിൽ നടന്ന എൻ.സി.പി മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് അജിത് പവാറിന്റെ പിൻഗാമിയായി നിലവിൽ രാജ്യസഭാ എം.പി.യായ സുനേത്രയെ നിശ്ചയിച്ചത്.

സുനേത്ര പവാറിന് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ (X) കുറിച്ചു. അജിത് പവാറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവർക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow