തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കും. എട്ടാം ക്ലാസ്സും കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 40-60 വയസ്സ്. വാക് ഇൻ ഇന്റർവ്യു ഡിസംബർ 20 രാവിലെ 10ന് കോളേജിൽ നടക്കും. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവർത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.