ഉത്സവ സീസണില്‍ ആകര്‍ഷിക്കാനായി എത്തുന്നു എക്സ്റ്ററിന്‍റെ പുതിയ പ്രോ പാക്ക് പതിപ്പ്

ഹ്യുണ്ടായി എക്സ്റ്റര്‍ പ്രോ പാക്കിന്റെ എക്‌സ്-ഷോറൂം വില 7,98,390 രൂപ മുതല്‍ ആരംഭിക്കുന്നു

Aug 24, 2025 - 21:24
Aug 24, 2025 - 21:25
 0
ഉത്സവ സീസണില്‍ ആകര്‍ഷിക്കാനായി എത്തുന്നു എക്സ്റ്ററിന്‍റെ പുതിയ പ്രോ പാക്ക് പതിപ്പ്

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ മൈക്രോ എസ്യുവിയായ എക്സ്റ്ററിന്‍റെ പുതിയ പ്രോ പാക്ക് പതിപ്പ് പുറത്തിറക്കി. ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഈ നീക്കം. ഈ അപ്ഡേറ്റ് ചെയ്ത പായ്ക്ക് എസ്യുവിക്ക് കൂടുതല്‍ പ്രീമിയവും മസ്‌കുലാര്‍ ലുക്കും നല്‍കുന്നു. ഹ്യുണ്ടായി എക്സ്റ്റര്‍ പ്രോ പാക്കിന്റെ എക്‌സ്-ഷോറൂം വില 7,98,390 രൂപ മുതല്‍ ആരംഭിക്കുന്നു. 

2023 ല്‍ ആണ് ഹ്യുണ്ടായി എക്സ്റ്ററിനെ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ എക്സ്റ്റീരിയര്‍ ഇപ്പോള്‍ പത്തിലധികം കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അറ്റ്‌ലസ് വൈറ്റ്, ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, കോസ്മിക് ബ്ലൂ, അബിസ് ബ്ലാക്ക് തുടങ്ങിയ ഷേഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്‍ എന്ന നിലയില്‍, എസ്യുവിക്ക് 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, ഇത് 82 ബിഎച്ച്പി പവറും 113.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്സുമായി വരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow