തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതികളായ 11 പേർക്കും ജീവപര്യന്തം തടവ് ശിക്ഷ. നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണ് പ്രതികൾ. 2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമിസംഘത്തെ കണ്ട് സുധീഷ് ഓടി ഒളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികൾ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാൽപ്പത്തി വെട്ടിയെടുത്ത് റോഡിലെറിയുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.