കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി

കണ്ണൂർ: കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. ഭർത്താവ് വൈശാഖിന് ഗൾഫിലാണ് ജോലി. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത.
What's Your Reaction?






