സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു
കേസിൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും കോടതി വിധിച്ചു

ഈരാറ്റുപേട്ട: സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. കേസിൽ സിനിമ–സീരിയൽ നടൻ പിടിയിൽ. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
കേസിൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും കോടതി വിധിച്ചു. ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2023 മെയ് 31-നാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
What's Your Reaction?






