അടങ്ങാത്ത കാട്ടാനക്കലി; തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

പീച്ചി: ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂര്‍ പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാല്‍ വനമേഖലയിലാണ് കാട്ടാന ആക്രമണം. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമരവെള്ളച്ചാല്‍ സ്വദേശി പ്രഭാകരൻ (58) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് ആനയുടെ ആക്രമണമുണ്ടായത്. ബിജോയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാൽ, ഇയാൾ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. തുടർന്നാണ് പ്രഭാകരന്‍റെ നേര്‍ക്ക് ആന തിരിഞ്ഞ് ആക്രമിച്ചത്.
What's Your Reaction?






