മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇ.ഡി റെയ്ഡ്

17 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്

Oct 8, 2025 - 10:34
Oct 8, 2025 - 10:35
 0
മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇ.ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളുടെ വീടുകളിലും വാഹന ഡീലർമാരുടെ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തുന്നു. ഫെമ (FEMA) നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഇ.ഡി. അറിയിച്ചു. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. 

മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുൽഖർ സൽമാനും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് എന്നിവയുൾപ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. കൂടാതെ, അഞ്ച് ജില്ലകളിലായി ചില വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow