ബിലാസ്പുർ: ഹിമാചൽപ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞ് വീണ് അപകടം. അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹരിയാനയിലെ റോഹ്താക്കിൽ നിന്ന് ഘുമാർവിനിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ബസിന് മുകളിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു.
മണ്ണിനടിയിൽ പെട്ട യാത്രക്കാർ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പോലീസുകാർ പറയുന്നു. ബസിന് മുകളില്‍ നിന്ന് ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഒരു കുട്ടിയും മൂന്ന് പേരെയും ബസിന് അകത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.