സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു, ചരിത്രത്തിലാദ്യമായി 90,000 രൂപ കടന്നു
ഈ കുതിപ്പ് തുടർന്നാൽ അധികം വൈകാതെ തന്നെ സ്വർണവില പവന് ഒരു ലക്ഷം രൂപയിലേക്ക് എത്താൻ സാധ്യതയുണ്ട്

ദുബായ്: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് ചരിത്രത്തിലാദ്യമായി 90,000 രൂപ കടന്നു. ബുധനാഴ്ച ഒറ്റ ദിവസം മാത്രം 840 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 90,320 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 105 രൂപ വർധിച്ച് 11,290 രൂപയായി.
ഈ കുതിപ്പ് തുടർന്നാൽ അധികം വൈകാതെ തന്നെ സ്വർണവില പവന് ഒരു ലക്ഷം രൂപയിലേക്ക് എത്താൻ സാധ്യതയുണ്ട്. അടുത്തിടെയുണ്ടായ സ്വർണവില വർദ്ധനവിന് പിന്നിലെ പ്രധാന കാരണം യുഎസിലെ സാമ്പത്തിക പ്രതിസന്ധിയാണ്.
ഇതോടെ, രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,020 ഡോളറായി ഉയർന്നു. ഈ വർഷം തുടക്കത്തിൽ ഇത് 2,500 ഡോളറായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും (MCX) സ്വർണ്ണത്തിന് റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. ഇവിടെ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 1,22,000 രൂപയ്ക്ക് മുകളിലെത്തി.
What's Your Reaction?






