താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി, ഭാരവാഹനങ്ങള്‍ക്ക് അനുമതിയില്ല
ചുരത്തിലെ നിയന്ത്രണം പൂർണമായി ഒഴിവാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു

കോഴിക്കോട്: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയ താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ഭാരവാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി ലഭിച്ചിട്ടില്ല. ഉച്ചയ്ക്കു ശേഷം മഴ പൂർണമായി മാറിയാൽ വലിയ വാഹനങ്ങൾക്കു കൂടി അനുമതി നൽകി ചുരത്തിലെ നിയന്ത്രണം പൂർണമായി ഒഴിവാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്‍റിനു സമീപം മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ, ദേശീയപാത 766ൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കുഴപ്പങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
താമരശ്ശേരി ചുരത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ കുറ്റ്യാടി, നാടുകാണി ചുരങ്ങളിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഭാരവാഹനങ്ങൾ ഇപ്പോഴും ഈ ചുരങ്ങൾ വഴിയാണ് കടന്നുപോകുന്നത്.
What's Your Reaction?






