നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു

Aug 29, 2025 - 15:19
Aug 29, 2025 - 15:19
 0
നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജിയാണ് കോടതി തള്ളിയത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.
 
 കേസ് തലശേരി കോടതിയിലേക്ക് മാറ്റി. ഇനി തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആയിരിക്കും കേസ് പരിഗണിക്കുക. കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 
 
പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹര്‍ജി നല്‍കിയത്. എന്നാൽ കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഇതിനകം തന്നെ പരിശോധിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി. മുമ്പ് മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഭാര്യ നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow