ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പരാജയം; പിഎസ്എല്‍വി സി61 ലക്ഷ്യം കണ്ടില്ല

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല

May 18, 2025 - 10:31
May 18, 2025 - 10:31
 0  11
ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പരാജയം; പിഎസ്എല്‍വി സി61 ലക്ഷ്യം കണ്ടില്ല
ഡൽഹി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണമായിരുന്നു ഇത്. 
 
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല.  ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ അറിയിച്ചു.  ഇത് അത്യപൂര്‍വമായിട്ടാണ് പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയപ്പെടുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാൻ വി നാരായണൻ പറഞ്ഞു.
 
ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്.

What's Your Reaction?

like

dislike

love

funny

angry

sad

wow